മംഗലംഡാം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

മംഗലംഡാം: മംഗലംഡാം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ മംഗലംഡാം സെൻ്റ് സേവ്യർ സെൻട്രൽ സ്കൂളിലെ 70 ഓളം വരുന്ന കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

മൊബൈൽ ഫോണിൻ്റെ ദുരുപയോഗത്തെക്കുറിച്ചും, ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യ ഫലങ്ങളെ പറ്റിയും, കൗമാരക്കാരിലെ ശാരീരിക വ്യതിയാനം മൂലമുണ്ടാകുന്ന മാനസീക പിരിമുറുക്കം എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചും, വ്യക്തി ശുചിത്വം, വിദ്യഭ്യാസത്തിൻ്റെ പ്രാധാന്യം എന്നതിനെ പറ്റിയും ഗവർമെൻ്റ് ഹോസ്പിറ്റൽ കൗൺസിലർ ഷെറീന ക്ലാസെടുത്തു.

പ്രസ്തുത പരിപാടിയിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജിതേഷ്, സജ്ന, സ്കൂൾ പ്രിൻസിപ്പൽ, പ്രധാന അധ്യാപിക, മറ്റ് ടീച്ചേഴ്സ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.