നിരവധി മോഷണക്കേസിലെ പ്രതി പോലീസിന്റെ പിടിയിൽ.

ആലത്തൂർ:
നിരവധി മോഷണ കേസിലെ പ്രതിയും കഴിഞ്ഞ മാസം പതിനാറാം തീയതി ഇരുമ്പ് ഷീറ്റ് മോഷണ കേസിലെ പ്രതിയുമായ ആഷിക് 35 ആണ് പിടിയിലായത് ഇരുമ്പ് ഷീറ്റ് മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. എസ് പി യുടെ നിർദ്ദേശാനുസരണം ഇയാളുടെ കോൾ ലിസ്റ്റും മറ്റും പരിശോധിച്ചതിൽ നിന്ന് കൊല്ലംകോട് ഉള്ള ഒരു വാടക വീട്ടിൽ നിന്നും കഴിഞ്ഞദിവസം പുലർച്ചെ രണ്ട് മണിക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ആഷിക് ഇരുപതോളം കേസിലെ പ്രതിയാണെന്ന് അറിയാൻ കഴിഞ്ഞു. ഇയാളെ ആലത്തൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയതൽ ആലത്തൂർ ഡിവൈഎസ്പി സുന്ദരൻ, പ്രിൻസിപ്പൽ എസ് ഐ അരുൺകുമാർ, അഡീഷണൽ എസ്ഐ ഗിരീഷ് കുമാർ, എഎസ് ഐ പ്രസന്നൻ, എസ് സി പി ഓ വിവേക്, സി പി ഓ മാരായ ശിവകുമാർ, ജയൻ, ദീപക്, സനു, ഇബ്രാഹിം, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ആൻറി ഗുണ്ടാ സ്ക്വാഡിൽ ഉള്ള റിയാസ് എന്നിവരും ഉണ്ടായിരുന്നു.