പാലക്കാട്: പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്സൈസ് 1ആന്റി നര്‍ക്കൊട്ടിക് സ്പെഷ്യല്‍ സ്കോടും സംയുക്തമായി പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഷാലിമാര്‍ നഗര്‍കോവില്‍ ഗുരുദേവ് എക്സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിക്കൊണ്ടുവന്ന 8.2 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ 8 ലക്ഷത്തോളം രൂപ വില വരും.
കഴിഞ്ഞ 2 ആഴ്ചയ്ക്ക് ഇടയില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷന്ല് നിന്ന് മാത്രം 36 കിലോഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. ട്രെയിനിലെ പരിശോധന കര്‍ശനമായി തുടരുമെന്ന് ആര്.പി.എഫ്. കമാന്‍ഡന്റ് ജെതിന്‍ ബി. രാജ് അറിയിച്ചു.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.സുരേഷ്, എ.എസ്.ഐ. സജി അഗസ്റ്റിന്, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. അശോക്, പ്രിവന്റീവ് ഓഫിസര്‍ ആര്.എസ് സുരേഷ്, കോണ്‍സ്റ്റബിള്‍ വി. സവിന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ മാരായ വിഷ്ണു. കെ, സദാം ഹുസൈന്, ഡബ്ല്യു.സി.ഇ.ഒ. ലിസി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.