വണ്ടാഴി: ഡോക്ടർമാരുടെ കുറവ് മൂലം വണ്ടാഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനം താളം തെറ്റിയതായി പരാതി. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണാൻ മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
നേരത്തെ 3 ഡോക്ടർമാർ ഉണ്ടായിരുന്നു. അതിൽ 2 പേർ സ്ഥലം മാറിപ്പോയി. പകരം 2 പേർ വന്നിട്ടുണ്ടെങ്കിലും സ്ഥിരമായി സമയത്ത് ജോലിക്ക് എത്താത്തതാണ് പ്രധാന പ്രശ്നം. നേരത്തെ OP വൈകുന്നേരം വരെ പ്രവർത്തിച്ചിരുന്നെങ്കിലും ഡോക്ടർമാരുടെ കുറവ് മൂലം ഉച്ചവരെ ആക്കി ചുരുക്കി.
ഇതുമൂലം വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശങ്ങളിൽ നിന്നടക്കം കിലോ മീറ്ററുകൾ താണ്ടി എത്തുന്ന രോഗികൾ വലിയ പ്രയാസമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവതാളത്തിലായ ആശുപത്രിയുടെ പ്രവർത്തനം പരിഹരിക്കാനുള്ള നടപടി അധികൃതർ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.