മംഗലംഡാം:
പരിമിതികള്‍ മറികടന്നുള്ള വിസ്മയ വിജയമാണ് ഇക്കുറിയും മംഗലംഡാം ലൂര്‍ദ്ദ് മാതാ സ്കൂള്‍ സ്വന്തമാക്കിയിട്ടുള്ളത്. 93 ശതമാനം വിജയം നേടിയതിനൊപ്പം 14 ഫുള്‍ എപ്ലസുകാരും മലയോര മേഖലക്ക് അഭിമാനമായുണ്ട്.
166 പേര് പരീക്ഷ എഴുതിയതില്‍ 155 പേര് ഉപരിപഠനത്തിനു യോഗ്യത നേടി. എയ്ഡഡ് മേഖലയില്‍ ആലത്തൂര്‍ സബ് ജില്ലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നിലനിര്‍ത്തിയാണ് ഇത്തവണയും ലൂര്‍ദ്ദ് മാതാ നാടിന് അഭിമാനമായത്.
കഴിഞ്ഞവര്‍ഷം 98 ശതമാനമായിരുന്നു വിജയം.
ചെറുപുഷ്പം സ്കൂള്‍ 66 ഫുള്‍ എപ്ലസുക്കാരെ സമ്മാനിച്ചാണ് വിജയകൊടി പാറിച്ചത്. 53 പേര്‍ക്ക് എ ആന്‍ഡ് എപ്ലസും ലഭിച്ചു. 237 പേരാണ് പരീക്ഷ എഴുതിയത്. 91 ശതമാനമാണ് വിജയം.
പന്തലാംപാടം മേരി മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളും ഇക്കുറി വലിയ വിജയ പ്രതാപത്തിലാണ്.
89 ശതമാനമാണ് വിജയം. 12 പേര്‍ക്ക് ഫുള്‍ എപ്ലസും ലഭിച്ചു. 115 പേര് പരീക്ഷ എഴുതിയതില്‍ 102 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
കിഴക്കഞ്ചേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 86 ശതമാനമാണ് വിജയം.
416 പേര് പരീക്ഷ എഴുതി 358 പേര് വിജയിച്ചു. പതിനൊന്ന് പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്.
വണ്ടാഴി സിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 88 ശതമാനം റിസള്‍ട്ടുണ്ട്.
12 പേര് ഫുള്‍ എപ്ലസ് നേടി. 176 പേര് പരീക്ഷ എഴുതി 154 പേര് വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കൂടുതലാണ് വണ്ടാഴിയുടെ വിജയം.
Similar News
പുസ്തക വിതരണം നടത്തി.
ആലത്തൂർ സബ് ജില്ലാ കലോത്സവം സമാപിച്ചു: ബിഎസ്എസ് ഗുരുകുലം ജേതാക്കൾ
വീഴുമലയിലെ പാരിസ്ഥിതികാഘാതം പഠനവിഷയമാക്കി വിദ്യാർഥികൾ