January 15, 2026

പളനിയിലെ ലോഡ്ജ് മുറിയിൽ ആലത്തൂർ സ്വദേശികളായ ദമ്പതികൾ ജീവനൊടുക്കി.

ആലത്തൂർ: കടബാദ്ധ്യതയെ തുടര്‍ന്ന് പളനിയില്‍ മലയാളി ദമ്പതികള്‍ ജീവനൊടുക്കി. പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരനും സത്യഭാമയുമാണ് മരിച്ചത്. ലോഡ്ജിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. തങ്ങള്‍ ജീവനൊടുക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വാട്സാപ്പില്‍ സന്ദേശവും ഇവര്‍ അയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ലോഡ്ജിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. പളനി ടൗണ്‍ പൊലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോ‍ര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.