January 15, 2026

വള്ളിയോട് ഐടിസിക്ക് സമീപം ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വള്ളിയോട് ഐടിസിക്ക് സമീപം ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക്പരിക്ക്. വടക്കഞ്ചേരി കറ്റുകോട് രാധാകൃഷ്ണൻ (59), മൂലങ്കോട് പ്ലാച്ചിക്കുളമ്പ് ശിവകുമാർ (37), വള്ളിയോട് സ്വദേശി സെബാസ്റ്റ്യൻ(28) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറരയോടെ വള്ളിയോട് ഐടിസിക്ക് മുമ്പിലാണ് അപകടം നടന്നത്. ഇരുദിശകളിൽ നിന്നും വന്ന ഓട്ടോറിക്ഷകൾ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വള്ളിയോടിലെയും നെന്മാറയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.