കോയമ്പത്തൂര്‍: പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. നിലവില്‍ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.
പൊള്ളാച്ചി കുമരന് നഗര്‍ സ്വദേശി യൂനിസ്-ദിവ്യ ദമ്പതികളുടെ 4 ദിവസം പ്രായമായ കുഞ്ഞിനെയാണ് കാണാതായത്. ഇന്നലെ രാവിലെയോടെയാണ് സംഭവം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ദൃശ്യങ്ങളില്‍ നിന്നും രണ്ട് സ്ത്രീകള്‍ കുട്ടിയെ കൊണ്ടുപോകുന്നത് വ്യക്തമായിരുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ അവര്‍ പൊള്ളാച്ചി ബസ് സ്റ്റാന്റില്‍ നിന്ന് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും അവിടെ നിന്ന് പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പാലക്കാട് പോലീസിന്റെ സഹായത്തോടെയാണ് പൊള്ളാച്ചി പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്.
Similar News
കുട്ടികളെ കണ്ടെത്തി.
നടൻ ഇന്നസെന്റ് അന്തരിച്ചു.
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.