കൊല്ലങ്കോട്: കൊല്ലങ്കോട് ജംഗ്ഷന് മൂന്നുമൊക്ക് റോഡില്‍ നിയന്ത്രണങ്ങളില്ലാതെ വാഹനങ്ങളുടെ പരക്കംപാച്ചില്‍ യാത്രക്കാരേയും വിദ്യാര്‍ഥികളേയും അപകട ഭീതിയിലാക്കുകയാണ്. കാലത്തു ഒന്‍പതിനും വൈകുന്നേരം മൂന്നരയ്ക്കു ശേഷം അക്ഷരാര്‍ഥത്തില്‍ ജംഗ്ഷന് ജന നിബിഡമാവുകയാണ്.
വൈകുന്നേരം സ്കൂള്‍ വിടുന്നതോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ബസ് കയറാനും വീട്ടിലേക്കു നടന്നു പോവാനും ടൗണിലെത്തുന്നുണ്ട്. ഈ സ്ഥലത്തു റോഡിനു വീതി കുറവെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ നടന്നു നീങ്ങുന്നതും ഭയപ്പാടിലാണ്. ദൂരദിക്കുകളില്‍ നിന്നും സ്ഥലപരിചയമില്ലാത്തവര്‍ സ്ഥലത്തെത്തുന്പോള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മരണപ്പാച്ചില്‍ നടത്തുന്നത്.
വിവിധ ആവശ്യങ്ങള്‍ ടൗണില്‍ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ ദീര്‍ഘനേരം റോഡരികില്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വ്യാപാരികള്‍ ഗുണഭോക്താക്കളെ പിണക്കിയാല്‍ ശരിയാവില്ലെന്നു മനസിലാക്കി സ്ഥാപനത്തിനു മുന്നി ലെ അനധികൃത പാര്‍ക്കിനെ വിമര്‍ശിക്കാറുമില്ല. മുന്‍പ് കാലത്തും വൈകുന്നേരം സമയങ്ങളിലും ഹോം ഗാര്‍ഡിനെ നിയോഗിച്ച് വാഹനം നിയന്ത്രിച്ചിരുന്നെങ്കില്ഒരു പരിധിവരെ യാത്രക്കാരുടെ സുരക്ഷിത സഞ്ചാരത്തിനു സഹായമായിരുന്നു.
തൃശുര്-പൊള്ളാച്ചി അന്തര്‍സംസ്ഥാന പാതയെന്നതിനാല്‍ ചരക്കുകടത്തു വാഹനങ്ങള്‍ക്കു പുറമെ വിനോദ തീര്‍ത്ഥാടന വാഹനങ്ങളും കൊല്ലങ്കാട് ടൗണിലൂടെയാണ് സഞ്ചാരം. വൈകുന്നേരം സമയങ്ങളില്‍ വീടുകളിലേക്ക് പോവാന്‍ ബസില്കൂട്ടമായി കുട്ടികള്‍ കയറുന്നതു ചെറിയ ക്ലാസ് വിദ്യാര്‍ഥികള്‍ക്കു കയറാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുന്നുമുണ്ട്. വിദ്യാര്‍ഥികളെ വരിയില്‍ നിര്‍ത്തി ബസില്‍ കയറ്റണമെങ്കില്‍ പോലീസിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കയാണ്.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.