January 15, 2026

വണ്ടാഴിയിൽ മൂന്നോളാം വാഹനങ്ങൾ അപകടത്തിൽപെട്ടു.

വണ്ടാഴി: വടക്കുമുറിയിൽ അൽപനേരം മുൻപ്പ് മൂന്നോളം വാഹനങ്ങൾ അപകടത്തിൽപെട്ടു. മുടപ്പലൂർ ഭാഗത്തു നിന്നും വണ്ടാഴി ഭാഗത്തേക്ക് വരുകയായിരുന്ന കാറും എതിർ ദിശയിൽ വരുകയായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളുമാണ് അപകടത്തിൽപെട്ടത്. അപകട കാരണം വ്യക്തമല്ല. അപകടത്തിൽ പെട്ടവരെല്ലാം വണ്ടാഴി സ്വദേശികൾ തന്നെയാണ്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.