മംഗലംഡാം: മലയോര മേഖലയായ മംഗലംഡാമിൽ ദിവസങ്ങളായി സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. കഴിഞ്ഞ ദിവസം പെട്രോൾ പമ്പിനോട് ചേർന്ന ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ത്രില്ലർ എന്ന ടൂറിസ്റ്റ് ബസിന്റെ ടയർ ചെറിയ ചാക്ക് കമ്പി ഉപയോഗിച്ച് കുത്തി വാഹനത്തിന്റെ കാറ്റ് കളഞ്ഞു. ഇന്ന് രാവിലെ ജീവനക്കാർ വണ്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് പുറകിലെ ടയർ കാറ്റുപോയ നിലയിൽ കണ്ടത്.
ചില രാത്രി സമയങ്ങളിൽ പന്നിക്കുളമ്പ്, വടക്കേകളം എന്നീ മേഖലകളിലെ റോഡിന്റെ വശങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ടൂറിസ്റ്റ് ബസിന്റെ കൈവശ ഉടമയായ അജിത്ത് മംഗലാം പോലീസിനു പരാതി നൽകി. വേണ്ട അന്വേഷണ നടപടികൾ സ്വീകരിക്കുമെന്ന് മംഗലംഡാം പോലീസ് അറിയിച്ചു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.