മംഗലംഡാം: പൈതല-ഒലിപ്പാറ ചെറിയ പാലം റോഡിൽ പൈതല പാലത്തിനു സമീപമായി ഭക്ഷണ മാലിന്യം വഴിയിൽ തള്ളിയ നിലയിൽ. ആരോ ആഘോഷ പരിപാടികൾക്ക് ശേഷം ഈ മാലിന്യങ്ങൾ വണ്ടിയിൽ കൊണ്ടുവന്ന് തള്ളിയതാണെന്നാണ് നാട്ടുകാരുടെ പരാതി. ഇന്നലെ രാവിലെയാണ് ഈ പ്രദേശത്ത് മാലിന്യങ്ങൾ കണ്ടത്. ഈ മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം മൂലം പാലത്തിനു സമീപമുള്ള വീട്ടുകാർക്ക് വളരെ ബുദ്ധിമുട്ടായതായി നാട്ടുകാർ മംഗലംഡാം മീഡിയയെ അറിയിച്ചു.
പൈതലയിൽ നിന്നും ഒലിപ്പാറക്കും, കൊടിക്കരുമ്പിനും പോകാനുള്ള എളുപ്പ വഴി കൂടിയാണ് ഈ റോഡ്. കാൽനട യാത്രക്കാർ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോ റിക്ഷ തുടങ്ങിയ ചെറിയ വാഹനങ്ങൾ ഈ വഴിയാണ് കൂടുതലും തിരഞ്ഞെടുക്കാറ്. ഈ മാലിന്യത്തിന്റെ ദുർഗന്ധം മൂലം എല്ലാ യാത്രക്കാർക്കും വളരെ ബുദ്ധിമുട്ടായതായി അറിയിച്ചു. ഈ ദുഷ്പ്രവർത്തി ചെയ്തവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.