പുതുക്കോട്: സൂര്യ ഫാൻസ് പാട്ടോല യൂണിറ്റിന്റെ നേതൃത്വത്തിൽ സൂര്യയുടെ ജന്മദിനാഘോഷം നടത്തി. പുളിങ്കൂട്ടം ഓർഫണേജിലേ കുട്ടികൾക്ക് ഭക്ഷണം നൽകിയാണ് ആരാധകർ ജന്മദിനാഘോഷം നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് സുധീഷ്, സെക്രട്ടറി അക്ഷയ് തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി. ഇത്തവണത്തെ പിറന്നാളിന് ഇരട്ടി മധുരമാണ്. താരത്തിന് നാഷണൽ അവാർഡ് കിട്ടിയ വർഷം കൂടിയാണിത്. കഴിഞ്ഞ ദിവസമാണ് നാഷണൽ അവാർഡ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. സുരറൈപോട്ര് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് അവാർഡ് നേടിയത്.
സൂര്യയുടെ പിറന്നാൾ ആഘോഷിച്ച് ആരാധകർ.

Similar News
‘കാപ്പ’ സിനിമ നിരോധിക്കണം: ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് പാലക്കാട് ജില്ല പ്രസിഡന്റ് പി.എച്ച് കബീര്‍.
ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു
തീയേറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും ; സെക്കന്റ് ഷോകൾക്ക് അനുമതി, ആദ്യ പ്രധാന റിലീസ് ‘കുറുപ്പ് ‘