തേങ്ങ തലയിൽ വീണ് യുവതി മരിച്ചു.

പാലക്കാട്: തേങ്ങ തലയില്‍ വീണ് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി രശ്മി (31)യാണ് മരിച്ചത്. വീട്ടുവളപ്പില്‍ പാത്രം കഴുകുന്നതിനിടെയാണ് തലയില്‍ തേങ്ങ വീണത്. രാവിലെ 11 മണിയോടെയാണ് സംഭവം. അടുക്കളയുടെ പിന്‍ഭാഗത്തുള്ള തെങ്ങില്‍ നിന്ന് തേങ്ങ തലയില്‍ വീഴുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവതിയ്‌ക്ക് രണ്ട് മക്കളുണ്ട്.