മംഗലംഡാം വി ആർ ടി കവയിൽ വീണ്ടും കാട്ടാന ഇറങ്ങി

മംഗലംഡാം : സോളാർ വേലി നിർമ്മച്ചതിന് ശേഷവും കാട്ടാന ജനവാസ മേഖലയിലെത്തിയത് ജനങ്ങളിൽ ഭീതി പരത്തി.ചൊവ്വാഴ്ച പുലർച്ചയോടെ ജാനകി പ്രഭാകരന്റെ വീടിന്റെ പിൻവശത്ത് എത്തിയ കാട്ടാന വെള്ള ടാങ്കും കൃഷികളും നശിപ്പിച്ചു. ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാർ വീടിന്റെ പിൻവശത്ത് നിലയുറപ്പിച്ച കാട്ടാനയെ കണ്ട് ബഹളം വെച്ചു.കരിങ്കയം ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തി പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ വനത്തിലേക്ക് കയറ്റി വിട്ടു.

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ