ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശ്ശൂർ സ്വദേശികളായ രണ്ടു പേർ പാലക്കാട് പിടിയിൽ.

പാലക്കാട്‌: ആര്‍പിഎഫും എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍സ് കോഡും സംയുക്തമായി പാലക്കാട്‌ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 200 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പിടികൂടി. തൃശൂര്‍ മേപ്പുറം ഇടത്തുരുത്തി മുല്ലക്കര വീട്ടില്‍ ജമാലുവിന്‍റെ മകന്‍ ഷാജിര്‍ (38), ചൂളൂര്‍ വലിയകത്തു വീട്ടില്‍ അഷ്‌റഫിന്‍റെ മകന്‍ വി.എ. അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. ഷോള്‍ഡര്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ഹാഷിഷ്.

ഇരുവരും ചേര്‍ന്ന് തൃശൂരില്‍ നിന്നും കുളു-മണാലിയില്‍ പോയി ഹാഷിഷ് ഓയില്‍ വാങ്ങി റോഡ് മാര്‍ഗം ഡല്‍ഹിയില്‍ എത്തുകയും അവിടെ നിന്ന് കേരള എക്സ്പ്രസില്‍ പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തൃശൂരിലേക്ക് പോകുന്നതിനായി പുറത്തേക്ക് പോകുമ്പോളാണ് പിടികൂടിയത്. തൃശൂര്‍ തൃപ്രയാറില്‍ ഉള്ള സുഹൃത്തുക്കള്‍ക്കും, കോളേജു വിദ്യാര്‍ത്ഥികള്‍ക്കും വില്‍പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് എന്നാണ് പ്രാഥമിക വിവരം. പ്രതികള്‍ സമാനമായ കുറ്റം മുന്‍പ് ചെയ്തിട്ടുണ്ടോ എന്നും മറ്റു ജില്ലകളില്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എക്സ് സൈസ് അന്വേഷണംനടത്തുന്നുണ്ട്.

റെയില്‍വേസ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.പി.എഫ്. കമാണ്ഡന്റ് ജെതിന്‍ ബി. രാജ്റ പറഞ്ഞു. ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ സൂരജ്. എസ്. കുമാര്‍, എക്‌സൈസ് റേയ്ന്‍ജ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ അജിത്, ആര്‍.പി.എഫ് എ.എസ്.ഐമാരായ സജി അഗസ്റ്റിന്‍, ഷാജു കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ടി.ജെ. അരുണ്‍, ആര്‍.പി.അഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രസന്നന്‍, സിഇഒമാരായ ശരവണന്‍, ബെന്‍സണ്‍ ജോര്‍ജ്, വിജേഷ് കുമാര്‍, ഡബ്ല്യൂസിഇഒ നിമ്മി, ആര്‍.പി.എഫ്./ഡബ്യൂസി അശ്വതി ജി. എന്നിവര്‍ പരിശോധനയില്‍പങ്കെടുത്തു.