ചിറ്റിലംചേരി: ചിറ്റിലംചേരി കോന്നല്ലൂരിൽ യുവതിയെ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംഗലം ചിക്കോട് സ്വദേശി സുജീഷ് ആലത്തൂർ പൊലീസിൽ കിഴടങ്ങി. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ഇയാൾ ക്രൂരകൃത്യം ചെയ്തത്. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സൂര്യപ്രിയ. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സൂര്യപ്രിയയുമായി സുജീഷ് പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.
ചിറ്റിലംചേരിയിൽ ഡി.വൈ.എഫ്.ഐ യുണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു