കാട്ടു പന്നിയുടെ ആക്രമണത്തിൽ ബംഗാളി തൊഴിലാളിക്ക് പരിക്ക്.

നെല്ലിയാമ്പതി: ഇന്നെലെ രാവിലെ 7.30 മണിയോടെ മണലാരൂ എസ്റ്റേറ്റിൽ ഏലം സ്റ്റോർ പ്രദേശത്തു നടന്നുപോവുകയായിരുന്ന മുഹമ്മദ്‌ ഷേക്ക്‌ (25 വയസ്സ് ) എന്ന അന്യ സംസസ്ഥാന തൊഴിലാളിയുടെ പുറകിൽ കാട്ടു പന്നി ഓടിച്ചെന്നു ഇടിച്ചതിനെ തുടർന്നു താഴെ വീണ തൊഴിലാളിയുടെ മൂക്കിന് പൊട്ടൽ സംഭവിച്ചു. തുടർന്നു കൈകാട്ടി ഹോസ്പിറ്റലിൽ എത്തിക്കുകയും, അവിടെ നിന്നും 108 ആംബുലൻസിൽ പാലക്കാട്‌ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. പകൽ സമയത്തുതന്നെ ജനവാസ മേഖലിയിൽ കാട്ടുപന്നികളുടെ സഞ്ചാരം എസ്റ്റേറ്റ് തോലാളികൾക്കിടയിൽ ഭീതി ഉണ്ടാകുന്നു.