മംഗലംഡാം: സി പി ഐ എം മംഗലംഡാം ലോക്കൽ കമ്മിറ്റി കണിയമംഗലത്തു നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി.
ചിറ്റടി കണിയമംഗലം പടിഞ്ഞാറെത്തറയിൽ പരേതനായ നാരായണൻ്റെ ഭാര്യ വിശാലുവിനാണ് വീട് നിർമ്മിച്ച് നല്കിയിരിക്കുന്നത്.
ഇന്നലെ 21/08/22 ന് വൈകുന്നേരം 4 മണിക്ക് നടന്ന ചടങ്ങ് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ദീപം തെളിയിച്ച ചടങ്ങിൽ
സി പി ഐ എം മംഗലംഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ മോഹനൻ, DYFI മേഖല സെക്രട്ടറി വിനീത് ചിറ്റടി, ബ്ലോക്ക് കമ്മിറ്റി മെമ്പർ സൈതാലി, പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ രമേഷ് , ലോക്കൽ കമ്മിറ്റി മെമ്പർമാർ മുൻ പഞ്ചായത്ത് പ്രസിഡൻറ് പി. വി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
2022 ഫെബ്രുവരി 25ന് സ്നേഹവീടിന് തറക്കല്ലിട്ടത്തിന് ശേഷം
6 മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാൻ വേണ്ടി പരിശ്രമിച്ച കോൺട്രാക്ടറും കല്ലാനക്കര ബ്രാഞ്ച് സെക്രട്ടറിയുമായ ജെയിംസ് കല്ലാനക്കരയെ ചടങ്ങിൽ ആദരിച്ചു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.