മംഗലംഡാമിൽ തെരുവ് നായയെ വെട്ടി പരിക്കേല്പിച്ച നിലയിൽ കണ്ടെത്തി

മംഗലംഡാം : മംഗലംഡാമിൽ തെരുവ് നായയെ വെട്ടി പരിക്കേല്പിച്ച നിലയിൽ കണ്ടെത്തി. വടക്കേകളം ഭാഗത്ത്‌ സ്ഥിരമായി കാണുന്ന തെരുവ് നായയുടെ കഴുത്തിലാണ് ആഴത്തിൽ വെട്ടേറ്റത്തിന് സമാനമായ മുറിവ് ശ്രദ്ധയിൽ പെട്ടത് കഴിഞ്ഞ ദിവസം പാലക്കാട് കടമ്പഴിപ്പുറത്ത് നിരവധി തെരുവുനായകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അടുത്തിടെ പാലക്കാട് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ നായയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയിരുന്നു. ഇതെല്ലാം വല്ല്യ രീതിയിൽ ചർച്ച ചെയപെടുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് മംഗലംഡാമിലും വെട്ടേറ്റ നിലയിൽ നായയെ കണ്ടെത്തുന്നത്.