വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കുഴൽമന്ദം: വിദ്യാർഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുത്തനൂർ മരുതംതടം ചെകിടമല വീട്ടിൽ കുമാരന്റെ മകൾ രോഹിത(17)യാണ് മരിച്ചത്. ഇന്നലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തനൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു പാസായി ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു. കുഴൽമന്ദം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് പകൽ രണ്ടിന് പാമ്പാടി ഐവർമഠം സ്മശാനത്തിൽ. അമ്മ: കുമാരി.സഹോദരൻ: രോഹിത്.