വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ അച്ഛന്‍ പരസ്യമായി മര്‍ദ്ദിച്ചു.

വടക്കഞ്ചേരി: വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ അച്ഛന്‍ പരസ്യമായി മര്‍ദ്ദിച്ചു. വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛനാണ് ബസ് സ്റ്റാന്‍റില്‍ വെച്ച്‌ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.