കിഴക്കഞ്ചേരി: വനിതാ-ശിശു വകുപ്പ് കിഴക്കഞ്ചേരി ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതിയോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പോഷണ്‍ മാ ആചരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല സെമിനാറും, ഭക്ഷ്യ മേളയും സംഘടിപ്പിച്ചു.
2018 മുതലാണ് പദ്ധതി ആരംഭിച്ചത്. ആറു വയസില്‍ താഴെയുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പോഷണ നിലവാരം ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യം. പാലക്കാട് ജില്ലയില്‍ 21 പ്രൊജക്ടുകളിലായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പോഷണ പരിപാടികളും തുടര്‍പ്രവര്‍ത്തനങ്ങള്‍ അംഗന്‍വാടി മുഖേനെയും നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി രാധാകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി ഏലിയാസ് മുഖ്യ പ്രഭാഷണം നടത്തി. ഫാമിലി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോക്ടർ ഷീന സ്റ്റാർലിൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രവീന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ രതിക മണികണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ സലിം പ്രസാദ്, മറിയക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സാം കൃഷ്ണ, ഐ സി ഡി എസ് സൂപ്പർ വൈസർ സുഭാഷിണി എന്നിവരും ഉദ്യോഗസ്ഥരും ഐ.സി.ഡി.എസ്, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.