ഓണം പ്രമാണിച്ച് പോത്തുണ്ടിയിലും, നെല്ലിയാമ്പതിയിലും വിനോദ സഞ്ചാരികളുടെ വൻതിരക്ക്.

നെന്മാറ: ഓ​ണം അ​വ​ധി​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ ദി​വ​സ​ങ്ങ​ളി​ല്‍ നെ​ല്ലി​യാമ്പതിലേ​ക്കു സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. സീ​താ​ര്‍​കു​ണ്ട്, കേ​ശ​വ​ന്‍​പാ​റ, കാ​ര​പ്പാ​റ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ടു​ങ്ങി​യ എ​സ്റ്റേ​റ്റ് റോ​ഡു​ക​ളി​ല്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പോ​ത്തു​ണ്ടി ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ 3650 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​യ​താ​യി ചെ​ക്ക് പോ​സ്റ്റ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ല്‍ 6300 സ​ഞ്ചാ​രി​ക​ള്‍ ഇന്നലെ മാ​ത്രം സ​ന്ദ​ര്‍​ശി​ച്ചു.

വൈ​കീ​ട്ട് നാ​ലു​മ​ണി മു​ത​ല്‍ പോ​ത്തു​ണ്ടി വ​നം ചെ​ക്ക് പോസ്റ്റ് മു​ത​ല്‍ ശി​വ​ക്ഷേ​ത്രം വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ദ്യാ​ന സ​ന്ദ​ര്‍​ശ​ന​ത്തി​നു വ​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ റോ​ഡ​രി​കി​ല്‍ ത​ന്നെ പാ​ര്‍​ക്ക് ചെ​യ്ത​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കി.

പു​ല​യം​പാ​റ, സീ​താ​ര്‍​കു​ണ്ട് എ​സ്റ്റേ​റ്റ് റോ​ഡി​ലാ​ണ് നെ​ല്ലി​യാമ്പതിയിൽ ഏ​റെ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യ സ്ഥ​ല​ങ്ങ​ള്‍. കാ​ര​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ന്‍ എ​ത്തി​യ​വ​രു​ടെ തി​ര​ക്കും കാ​ര​പാ​റ മേ​ഖ​ല​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​ക്കി. ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ പെ​ട്ട ഏ​റെ പേ​ര്‍ സീ​താ​ര്‍​കു​ണ്ട്, കാ​ര​പ്പാ​റ യാത്ര ഒ​ഴി​വാ​ക്കി മ​ട​ങ്ങി. ആഴ്ച​ക​ള്‍​ക്കു മു​ന്‍​പേ നെല്ലിയാ​മ്പതി​യി​ലെ റി​സോ​ര്‍​ട്ടു​ക​ള്‍ ബു​ക്കിം​ഗ് തീ​ര്‍​ന്ന​തി​നാ​ല്‍ പു​തു​താ​യി വ​ന്ന​വ​ര്‍​ക്കാ​ര്‍​ക്കും താ​മ​സ സൗ​ക​ര്യം ല​ഭ്യ​മാ​യി​ല്ല.

പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ല്‍ സന്ദ​ര്‍​ശ​ക​രു​ടെ തി​ര​ക്കുമൂ​ലം ബ​ഹു​ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും സാ​ഹ​സി​ക യാ​ത്ര ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ജ​ല​സ​മൃ​ദ്ധ​മാ​യ അ​ണ​ക്കെ​ട്ടും ഉ​ദ്യാ​ന​വും പരിസ​ര​വും ക​ണ്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ മ​ട​ങ്ങി. ഓ​ണാ​വ​ധി​ക്ക് കെഎസ്‌ആ​ര്‍​ടി​സി​യും മറ്റും നെ​ല്ലി​യാ​മ്പതി​യി​ലേ​ക്ക് സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ പോ​ത്തു​ണ്ടി ഉ​ദ്യാ​നം ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ദീപാ​ല​കൃ​തം ആ​യി​രു​ന്നു.