കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.

കിഴക്കഞ്ചേരി: കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 1997/98 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫസ്റ്റ് ബെൽ ഗ്രൂപ്പിന്റെ സംഗമം സെപ്റ്റംബർ 10ന് കിഴക്കഞ്ചേരി സ്കൂളിൽ വച്ച് നടത്തി. ചടങ്ങിൽ അധ്യാപകരെ ആദരിക്കുകയും, ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

സുൽത്താൻ പ്ലാചിക്കുളമ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപിക ഷാഹിദ് ടീച്ചർ ഉദ്ഘാടനം ചെയ്തു. ഷീന സ്വാഗതവും, പിടിഎ പ്രസിഡന്റ്, സതീഷ്, സുമേഷ്, ഗീത, ഷാജി, സന്തോഷ്, അനിൽകുമാർ, എന്നിവർ പ്രസംഗിക്കുകയും ജംഷീദ് ചെറാം പാടം നന്ദിയും പറഞ്ഞു.

സംഗമത്തിൽ സ്കൂളിലേക്ക് ഒരു ഇലക്ട്രിക് ബിൽ സമ്മാനിക്കുകയും, വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ പഠനത്തിന്റെ പൂർണ്ണ ചെലവ് ഏറ്റെടുക്കുകയും ചെയ്തു.