വടക്കഞ്ചേരി: വധശ്രമമുള്‍പ്പെടെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഏഴു കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി ഷാനുവാണ് (23) അറസ്റ്റിലായത്. എല്ലാ കേസുകള്‍ക്കും പ്രതിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നെങ്കിലും തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി പൊലീസ് പാലക്കാട് സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വടക്കഞ്ചേരി എസ്.ഐ കെ.വി. സുധീഷ്കുമാറിന്റെ നേതൃത്വത്തില്‍ ഷാനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 27 വരെ റിമാന്‍ഡ് ചെയ്തു. ഇയാളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാപ്പ ചുമത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.