കിഴക്കഞ്ചേരിയിൽ മൂന്ന് ദിവസമായി കിണറ്റിൽ അകപ്പെട്ടു കിടക്കുന്ന കാട്ടുപന്നികളെ തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ.

കിഴക്കഞ്ചേരി: വാൽകുളമ്പ് മണ്ണാംകുളമ്പിൽ കാണിയാടാൻ പൗലോസിന്റെ ഉപയോഗശൂന്യമായ 20 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ മൂന്ന് ദിവസം മുൻപ്പാണ് രണ്ട് കാട്ടുപന്നികൾ അകപ്പെട്ടത്. സംഭവത്തെ തുടർന്ന് വിവരം റേഞ്ച് ഫോറെസ്റ്റ് ഓഫീസിലും, പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചുവെങ്കിലും ഉത്തരവാദിത്വം തങ്ങൾക്കല്ല എന്ന നിലപാടിലാണ് ഇരു ഉദ്യോഗസ്ഥരുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.