പാലക്കാട്: കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി കല്ക്കണ്ടി സ്വദേശി ഹോമിയോ ഡോക്ടര്‍ രാജീവിന്റെ മകന് ആദിത്യന് ആണ് മരിച്ചത്. പാലക്കാട് യുവക്ഷേത്ര കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യന്. പനിയാണെന്ന് പറഞ്ഞ് ആദിത്യന് ഉച്ചയോടെ ക്ലാസില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് ആരും ഉത്തരവാദി അല്ലെന്ന് റൂമില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ പറയുന്നതായാണ് വിവരം. കോങ്ങാട് പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി