വാളയാറിൽ 6.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.

പാലക്കാട്‌: ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ 6.5 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
ഇടുക്കി തൊടുപുഴ കരിമണ്ണൂർ പന്നൂർ മുണ്ടത്താണത്ത് വീട്ടിൽ
ഡെന്നിബേബി(23) ആണ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിൽ നിന്നും ചേർത്തലയ്ക്ക് വരുകയായിരുന്ന സ്വകാര്യ ബസിലാണ് മയക്കു മരുന്ന് കടത്തിയത്.
പാലക്കാട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ നിഷാന്തിൻ്റെ നേതൃത്വത്തിൽ
പ്രിവൻറീവ് ഓഫീസർ (ഗ്രേഡ്) വി ദേവകുമാർ, വി ശ്യാംജി, സി ഇ ഒമാരായ എ നൗഫൽ, എ മധു, ആർ രമേഷ് വനിത സിഇഒ കെ രഞ്ജിനി, ഡ്രൈവർ എസ് സാനി എന്നിവർ പങ്കെടുത്തു.