പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റഫോമില്‍ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി പാലക്കാട് അർബൻ ഹെൽത്ത് സെന്റർ സ്റ്റാഫ് നേഴ്സ് ശാലിനി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സജിത, കനിവ് ആംബുലന്‍സ് പൈലറ്റ് സുധീഷ് എസ്. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബിന്‍സി ബിനു എന്നിവർ. ജാര്‍ഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. മംഗലാപുരത്ത് നിന്ന് ഒലവക്കോട് റെയ്ല്‍വേ സ്റ്റേഷനില്‍ എത്തിയ ഇരുവരും ഇവിടെ നിന്ന് ജാര്‍ഖണ്ഡിലെ ഹട്ടിയ എന്ന സ്ഥലത്തേക്ക് പോകാന്‍ ട്രെയിനിനെ കാത്ത് പ്ലാറ്റഫോമില്‍ ഇരുക്കുകയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആൺ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. തുടർന്ന് പാലക്കാട് അർബൻ ഹെൽത്ത് സെന്റർ സ്റ്റാഫ് നേഴ്സ് ശാലിനി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സജിത എന്നിവർ സ്ഥലത്തെത്തി പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തി, തുടർന്ന് സ്ഥലത്തെത്തിയ പാലക്കാട് ജില്ല ആശുപത്രി കനിവ് ആംബുലൻസ്സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബിന്‍സി അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം ഉടന്‍ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓലവകോട് റെയിൽവേ സ്റ്റേഷനിൽ ജർകണ്ട് സ്വദേശിക്ക് സുഖപ്രസവം

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.