വണ്ടിത്താവളം: പാട്ടികുളത്തു പാല്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മുതലമട കാട്ടുപാടം ശിവദാസിന്റെ മകന് സോണി(22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് കന്നിമാരി പള്ളിമൊക്കില്‍ വച്ചാണ് അപകടം.
സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്നു രാവിലെ മീനാക്ഷിപുരം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.
പൊള്ളാച്ചിയില്‍ നിന്ന് വണ്ടിത്താവളം ഭാഗത്തേക്കു വരുന്ന പാല്‍വണ്ടിയും മീനാക്ഷിപുരം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. റെയില്‍വേ ജീവനക്കാരിയായ അമ്മ കനക ലതയ്ക്കൊപ്പം ഈറോഡിലാണ് പിതാവ് ശിവദാസ് താമസം. കാട്ടുപാടത്ത് പുതിയ വീടു പണിയുന്നതിനാല്‍ സോണിയും സഹോദരന് സോനുവും നന്ദിയോട് കവറത്തോട്ടിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.
Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.