വിദ്യാർത്ഥിയെ കണ്ടെത്തി.

നെമ്മാറ: അയിലൂർ പാലമൊക്ക് സ്വദേശിയായ PKM മൻസിൽ ഷാജി മകൻ അൽഷാഹിദ് (അപ്പു)നെ നെന്മാറ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് കണ്ടെത്തി. മംഗലംഡാം മീഡിയ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത ഫോട്ടോയും വിവരങ്ങളും വെച്ച് നെന്മാറയിൽ നിന്ന് ഇന്ന് വൈകുന്നേരം 4.30നോട് കൂടി കുട്ടിയെ കണ്ടെത്തി. തുടർന്ന് നെന്മാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മാതാപിതാക്കളെ വിവരമറിയിക്കുകയും അവർ സ്റ്റേഷനിൽ എത്തുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി കുട്ടിയെയും കൊണ്ട് ആലത്തൂർ പോലീസ് സ്റ്റേഷനിലോട്ട് കൊണ്ടുപോയി.

വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.