മംഗലം ഡാം : ഗുജറാത്തിൽ നടക്കുന്ന 36-ാം ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീം തിങ്കളാഴ്ച യാത്ര തിരിക്കും. വനിതാ ടീമും മിക്സഡ് ഡബിൾസ് ടീമുമാണ് ഗെയിംസിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ഏഴ് മുതൽ 11 വരെയാണ് മത്സരം. തികഞ്ഞ മെഡൽ പ്രതീക്ഷയോടെയാണ് 10 അംഗ സംഘം യാത്ര തിരിക്കുന്നത്. സോഫ്റ്റ് ടെന്നീസ് ഏഷ്യൻ ഗെയിംസ് മത്സര ഇനമാണെങ്കിലും ദേശീയ ഗെയിംസിൽ ആദ്യമായാണ് ഉൾപ്പെടുത്തിയത്. ടീമിനെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ എം കോം വിദ്യാർഥിയായ മംഗലംഡാം കല്ലാനക്കര സ്വദേശിനി സി ജി ആര്യ നയിക്കും. ജെ ചൈതന്യയാണ് വൈസ് ക്യാപ്റ്റൻ .
ദേശീയ ഗെയിംസിൽ സോഫ്റ്റ് ടെന്നീസ് ടീമിനെ മംഗലംഡാം സ്വദേശിനി ആര്യ നയിക്കും

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.