മംഗലംഡാം: രണ്ടാംപുഴയില്‍ അമ്മയെ മകന് കൊലപ്പെടുത്തി. അട്ടവാടി സ്വദേശിനി മേരിയുടെ മരണത്തില്‍ മകന് ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് മേരിയെ ഷൈജു മര്‍ദിച്ചും തല ഭിത്തിയിലിടിപ്പിച്ചും കൊലപ്പെടുത്തിയെന്നാണ് തെളിഞ്ഞത്. രാവിലെയാണ് കിടപ്പ് മുറിയില്‍ മേരിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. അമ്മ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചതും ഷൈജുവാണ്. മേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ മരിച്ചതായി സ്ഥിരീകരിച്ചു. പിന്നാലെ ഷൈജുവിനെ മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് ഷൈജു സമ്മതിച്ചു.മേരിയും ഷൈജുവും മാത്രമാണ് അട്ടവാടിയിലെ വീട്ടിലുള്ളത്. ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നതിനെത്തുടര്‍ന്ന് മേരി കുറച്ച് ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. രാത്രിയില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നും പിന്നാലെ മേരിയെ ഷൈജു മര്‍ദിച്ചെന്നും തെളിഞ്ഞു. മര്‍ദനത്തിനിടെ മേരിയുടെ തല ഭിത്തിയിലിടിച്ച് പൊട്ടി. രക്തം പുരണ്ട വസ്ത്രം ഉള്‍പ്പെടെ മാറ്റിയ ശേഷമാണ് ഷൈജു ബന്ധുക്കളെ വിവരമറിയിച്ചത്. തെളിവ് നശിപ്പിക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മേരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
തര്‍ക്കത്തെത്തുടര്‍ന്ന് അമ്മയെ മര്‍ദിച്ചും തലയിടിപ്പിച്ചും കൊന്നു; മകന് പിടിയില്‍.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.