പാലക്കാട്: റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേന്‍ജ് ഇന്‍സ്പെക്ടറും പാര്‍ട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവുമായി എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടന്‍ തുള്ളില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് മകന് മകന് രൂപേഷ് (31)നെ അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരില്‍ നിന്നും കഞ്ചാവ് വാങ്ങി കൊണ്ട് വന്ന് പ്രതി കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സില്‍ സ്ഥിരം യാത്ര ചെയ്യുന്ന സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വില്‍പ്പനയ്ക്ക് കൊണ്ടുവന്നതാണെന്നാണ് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമിക വിവരം. ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയവരെ കുറിച്ചും, ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
ആര് പി എഫ് സി ഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍. കെ. നിഷാന്ത്, എ എസ് ഐ മാരായ സജി അഗസ്റ്റിന്, കെ. സുനില്‍ കോണ്‍സ്റ്റബിള്‍ മാരയ ഒ.പി ബാബു, പി.ബി. പ്രദീപ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ. മധു, ഹരിദാസ്, രേണുക എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.