വടക്കഞ്ചേരി: വാഹനാപകടത്തിൽ മരണപെട്ടവരിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും അഞ്ജന അജിത്ത് (17), സി.എസ് ഇമ്മാനുവൽ (17), ദിയ രാജേഷ് (16) എന്നിവരുടെയും ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നും എൽന ജോസ് (15), ക്രിസ് വിൻഡർബോൺ തോമസ് (15), അധ്യാപകൻ വി.കെ. വിഷ്ണു (33) എന്നിവരുടെ മൃതദേഹങ്ങളാണ് എറണാകുളത്തേക്ക് കൊണ്ടുപോയി. കെ.എസ്.ആർ.ടി.സി യാത്രക്കാരായ അനൂപ് (22), ദീപു ഭാനു (27), രോഹിത് (24) എന്നിവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു.
വടക്കഞ്ചേരി ബസപകടത്തിൽ തൃശൂരിൽ ചികിത്സ തേടിയ 34 പേർ ആശുപത്രി വിട്ടു. ബസപകടത്തിൽ പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയത് മുപ്പത്തിയെട്ട് പേർ. പ്രാഥമിക ചികിൽസയ്ക്കു ശേഷം മുപ്പത്തിനാലു പേര് ആശുപത്രി വിട്ടു. ബസപകടത്തിൽ പരുക്കേറ്റവരെ തൃശൂരിലേയ്ക്ക് കൊണ്ടുവരുന്നതായി മെഡിക്കൽ കോളജ് അധികൃതർക്ക് വിവരം കിട്ടിയ ഉടനെ കൂടുതൽ ഡോക്ടർമാരെ വിളിച്ചു വരുത്തി. അത്യാഹിത വിഭാഗത്തിൽ ജാഗ്രത നിർദ്ദേശം നൽകി. വിവിധ വാഹനങ്ങളിലായി മുപ്പത്തിയെട്ടു പേരെ കൊണ്ടുവന്നു. നാലു പേർക്കായിരുന്നു ഗുരുതര പരുക്ക്. ഇവരെ പിന്നീട് എറണാകുളത്തെയും കോട്ടയത്തെയും ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരിൽ ഭൂരിഭാഗം പേരും ബന്ധുക്കൾക്കൊപ്പമാണ് മടങ്ങിയത്.
Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.