വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടൽ മാറാതെ; കെഎസ്ആർടിസി യാത്രക്കാരനായ പ്രജിത്തിന്റെ വാക്കുകൾ.

✒️ബെന്നി വർഗീസ്

വടക്കഞ്ചേരി: അപകടത്തിന്റെ അമ്പരപ്പ് മാറാതെ പ്രജിത്ത് കുമാർ KSRTC യാത്രകാരാനായ ഈ 46 കാരൻ ദൈവത്തോട് നന്ദി പറയുകയാണ്. കണ്ണൂർ സ്വദേശിയായ പ്രജീത്ത് തൃശൂരിൽ നിന്നാണ് ബസ് കയറിയത്. ബസ് സാധാരണ പോലെ തന്നെയാണ് പോയി കൊണ്ടിരുന്നതു എന്ന് പറഞ്ഞു. ആലത്തൂർ എരിമയൂരിൽ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു പ്രജിത്ത്.

അപകടത്തിന് ഒരു മിനിറ്റ് മുൻപാണ് ബാക്ക് സിറ്റിൽ നിന്ന് മുൻപിലെ സിറ്റി ലേക്ക് മാറിയത്. ഇരട്ടകുളത്ത് നിന്നും മറ്റൊരു സുഹൃത്ത് വണ്ടിയിൽ കയറാമെന്ന് ഏറ്റിരുന്നു. അതിനാലാണ് പ്രജിത്ത് മുൻപിലേക്ക് വന്നത്. ബസ് ഫുൾ ആയിരുന്നു. മുന്നിലേക്ക് വന്നതും ചീറി പാഞ്ഞു വന്ന ടൂറിസ്റ്റ് ബസ് KSRTCയിൽ ഇടിക്കുകയായിരുന്നു. വൻ ശബ്ദത്തിൽ ഇടിച്ച ടൂറിസ്റ്റ് ബസ്സിൽ നിന്നും, KSRTCയിൽ നിന്നും കരച്ചിലിന്റെ ശബ്ദം ഉയർന്നു.

ഇതിനിടെ ബസിൽ യാത്ര ചെയ്ത പലരും റോഡിൽ തെറിച്ചു വീണു. ശരീര ഭാഗങ്ങൾ ചിന്നി ചിതറി. പലരും ബോധം കെട്ടു വിണു. 3 മിനിറ്റിന് ശേഷമാണ് എനിക്ക് ഞ്ഞെട്ടലിൽ നിന്നും മോചിതനാവാൻ കഴിഞ്ഞത്. ഞാൻ ബാക്ക് സിറ്റിൽ ഇരുന്നിരുന്നെങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാകുമായിരിന്നില്ല. പെട്ടന്ന് ഞാനും രക്ഷ പ്രവർത്തനത്തിന് എന്നാൽ കഴിയാവന്നത് ചെയ്തു.

നല്ലവരായ നാട്ടുകാർക്കും, പിക്കപ്പ് ജീവനകാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അമിത വേഗതയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുമ്പോഴും ബസ്സിൽ മൂസിക്ക് സിസ്റ്റം വർക്ക് ചെയ്തിരുന്നു. തന്ന കാത്ത ദൈവത്തിന് നന്ദി പറയുകയാണ് പ്രജിത്ത് കുമാർ.