വടക്കഞ്ചേരി വാഹനാപകടം: ഒൻപതു മരണം: 45 പേർക്ക് പരിക്ക്: 10 പേരുടെ നില ഗുരുതരം.

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളത്തെ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം.
എറണാകുളം പിറവത്തെ വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിലെ 43 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും രണ്ട് സ്കൂള്‍ ജീവനക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ഒൻപത് പേര്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം. 45 പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്.

കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്‌ആര്‍ടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തില്‍ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച്‌ മറിയുകയായിരുന്നു. ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്. കെഎസ്‌ആര്‍ടിസി ബസില്‍ ഉണ്ടായിരുന്നത് 51 യാത്രക്കാരായിരുന്നു. ബസിന്റെ പിന്‍വശത്തിരുന്നവര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നാണ് വിവരം.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും, ക്രിറ്റിക്കല്‍കെയര്‍ എമര്‍ജന്‍സി ടീം അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് രക്ഷപ്രവര്‍ത്തനം നടത്തി . പരുക്കേറ്റര്‍ അവറ്റിസ് ഹോസ്പിറ്റല്‍, ക്രസന്റ് ഹോസ്പിറ്റല്‍, പാലക്കാട് ഡിസ്റ്റിക് ഹോസ്പിറ്റല്‍, ആലത്തൂര് താലൂക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ..