സ്കൂൾ സമയങ്ങളിലെ ടിപ്പറുകളുടെ ഓട്ടം, നാട്ടുകാരുടെ പരാതിയെ തുടർന്ന് മംഗലംഡാമിൽ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു

മംഗലംഡാം : മംഗലംഡാമിലെ നിരത്തുകളിൽ അധികാരികൾ നിശ്ചയിച്ച സമയനിയന്ത്രണങ്ങൾ വകവെക്കാതെ ടിപ്പർ ലോറികൾ ഓടുന്നതായി പരാതി. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലയിലെ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവൃത്തിസമയം പരിഗണിച്ച് കളക്ടർ പ്രഖ്യാപിച്ച സമയക്രമം തെറ്റിച്ചാണ് ടിപ്പറുകൾ നിരത്തിലിറങ്ങുന്നത്.
സ്ഥിരമായി സ്കൂൾ സമയങ്ങളിൽ വണ്ടി ഓടുന്നത് ശ്രെദ്ധയിൽ പെട്ടതിനെ തുടർന്ന് ടിപ്പറുകളിൽ ഒന്നിനെ ഇന്ന് രാവിലെ മംഗലംഡാം വീട്ടിക്കൽകടവ് റോഡിൽ പ്രദേശവാസികൾ തടഞ്ഞു, തിരിച്ചു വിട്ടു. തുടർന്ന് സ്കൂൾ കുട്ടികളുടെ സുരക്ഷയെ മുൻ നിർത്തി മംഗലംഡാം ഓട്ടോ ഡ്രൈവർ കൂടിയായ സുധീഷ് ഈ വിവരം മംഗലംഡാം പോലീസിൽ അറിയിച്ചു തുടർന്ന് മംഗലംഡാം പോലീസ് ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തു,