പാലക്കാട് റവന്യൂ ജില്ലാ ബോൾ ബാഡ്മിന്റൺ അണ്ടർ 14 ചാമ്പ്യൻഷിപ്പ് കിരീടം ആലത്തൂർ ഉപജില്ലയ്ക്ക്.

പാലക്കാട്‌: പാലക്കാട്‌ റവന്യൂ ജില്ലാ ബോൾ ബാഡ്മിന്റൺ അണ്ടർ 14 ചാമ്പ്യൻഷിപ്പ് കിരീടം ആലത്തൂർ ഉപജില്ല ടീം കരസ്ഥമാക്കി. പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികൾ പാലക്കാട് ഉപജില്ലയെയും, ആൺകുട്ടികൾ ഒറ്റപ്പാലം ഉപജില്ലയെയുമാണ് പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്.