പാലക്കാട്ട് ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് അപകടം.

പാലക്കാട്: കേരളശ്ശേരി കുണ്ടളശ്ശേരിയില്‍ ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു. കുണ്ടളശ്ശേരി ചക്കാംകുന്ന് വീട്ടില്‍ സി.കെ ഹനീഫയുടെ ഉടമസ്ഥതയിലുള്ള ആമ്പിയര്‍ റിയോ ഇലക്‌ട്രിക് സ്‌കൂട്ടാറാണ് പൊട്ടിത്തെറിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വന്‍ ദുരന്തം ഒഴിവായി. സ്ക്കൂട്ടര്‍ ചാര്‍ജ് ചെയ്ത് പത്തു നിമിഷത്തിനു ശേഷമാണ് ഉഗ്രന്‍ ശബ്ദത്തോടെ പൊട്ടി തെറിച്ചത്. ഇതോടെ വീട്ടുകാര്‍ ഭയന്ന് വീടിനു പുറത്തിറങ്ങിയോടി. തുടര്‍ന്നും ചെറിയ ശബ്ദത്തില്‍ പൊട്ടിത്തെറി തുടര്‍ന്നു. നിമിഷങ്ങള്‍ക്കകം സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനം നിര്‍ത്തിയിട്ടതിന് സമീപത്തെ ജനലും, അരികിലുള്ള കിടക്കയും പൂര്‍ണ്ണമായും കത്തി ചാമ്ബലായി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു. 2021 ആഗസ്റ്റിലാണ് സ്കൂട്ടര്‍ വാങ്ങിയത്.