മംഗലംഡാം: പറശ്ശേരി ചപ്പാത്തി പാലത്തിനു സമീപം ദുരൂഹസാഹചര്യത്തിൽ മരണപെട്ട നിലയിൽ പറശ്ശേരി പരേതനായ വേലായുധന്റെ മകൻ വാസു (52)നെ കണ്ടെത്തി. ഇന്നലെ മുതൽ വാസുവിനെ കാണ്മാനില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. അന്വേഷണത്തിനൊടുവിൽ ഭാര്യയും, മക്കളുമാണ് ഇന്ന് രാവിലെ മരിച്ചു കിടക്കുന്ന വാസുവിനെ കാണുന്നത്.
ഉടനെ തന്നെ മംഗലംഡാം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. മൃതദേഹം തുടർ നടപടികൾക്കായി ആലത്തൂർ താലൂക്ക് ആശുപത്രിയിലോട്ട് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് മംഗലംഡം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി