ആലത്തൂര്‍: നിരവധി മോഷണ കേസിലെ പ്രതി പോലീസ് പിടിയില്‍. കഴിഞ്ഞ കുറെ മാസങ്ങളിലായി നിരവധി സ്ഥലങ്ങളില്‍ കടകളുടെ ഗ്ലാസ് പൊട്ടിച്ചു അകത്തു കടന്ന് മോഷണം നടത്തിയ തമിഴ്നാട് ഈറോഡ് ഭവാനി സ്വദേശി ജോണ്‍ ദുരൈ പാം (42) ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളുടെ കോള്‍ ലിസ്റ്റും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിന്റെ നിന്ന് ഈറോഡ് ഭവാനിയില്‍ വാടകയ്ക്കു താമസിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ ആലത്തൂര്‍, പാലക്കാട് കസബ സ്റ്റേഷനിലും കേസുകളുണ്ട്. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ ഡിവൈഎസ്പി ആര്. അശോകന്റെ മേല്‍നോട്ടത്തില്‍ ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്, പ്രിന്‍സിപ്പല്‍ എസ്ഐ എം.ആര്. അരുണ്‍കുമാര്‍, എഎസ്ഐ എ.ശിവപ്രകാശ്, എസ്സിപിഒ കൃഷ്ണദാസ്, സിപിഒമാരായ മുഹമ്മദ് നവാസ്, കെ. ജയന്, കെ. ദീപക്, ആര്. സനു, ആര്. രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.