പാലക്കാട്: നാട്ടുകാരുടെ ജീവനും കൃഷിക്കും ഭീഷണിയാണെന്ന് കണ്ടെത്തിയ 42 പന്നികളെ വെടിവെച്ചുകൊന്നു. ഷൊർണൂർ
നഗരസഭയിലെ ഒന്നാം വാര്‍ഡായ കണയം വെസ്റ്റിലെ ജനവാസ പ്രദേശങ്ങളില്‍ നിന്നാണ് പന്നികളെ വെടിവെച്ച് കൊന്നത്. വനം വകുപ്പ് പാനലിലുള്ള ഒൻപത് തോക്ക് ലൈസന്‍സികളാണ് പന്നികളെ കൊന്നത്. ഒരു പ്രദേശത്ത് നിന്നു ഇത്രയധികം പന്നികളെ കൊന്നത് ആദ്യമാണെന്ന് വേട്ടയ്ക്ക് നേതൃത്വം നല്കിയ സക്കീര്‍ ഹുസൈന് പറഞ്ഞു.
ജനവാസമേഖലയായ പ്രദേശത്ത് ഇത്രയധികം പന്നികള്‍ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും സക്കീര്‍ ഹുസൈന് പറഞ്ഞു. നഗരസഭ ചെയര്മാന് പ്രദേശവാസി പാലുതൊടി രാമന്‍കുട്ടിയുടെ നേതൃത്വത്തില്‍ കൃഷിക്കാര്‍ നല്കിയ പരാതിയിലാണ് നടപടി.
42 പന്നികളെ വെടിവെച്ചു കൊന്നു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.