പോത്തുണ്ടിയില്‍ വീട്ടുവളപ്പില്‍ നിന്ന് ഭീമന്‍ രാജവെമ്പാലയെ പിടികൂടി.

നെമ്മാറ: പോത്തുണ്ടിയില്‍ വീട്ടുകാരെ ഭയപ്പാടിലാക്കി വീട്ടുവളപ്പില്‍ രാജവെമ്പാല. തിരുത്തമ്പാടം രാമചന്ദ്രന്‍റെ റബ്ബര്‍ തോട്ടത്തിലാണ് എട്ടടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടത്. പാമ്പിനെ കണ്ട് ഭയപ്പാടിലായ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് വനം വകുപ്പിനെ കാര്യം അറിയിച്ചു. ഇതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ഇവരുടെ പരിശ്രമത്തിനൊടുവില്‍ മരത്തില്‍ കയറിയ പാമ്പിനെ പിടികൂടി. ഈ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നെല്ലിയാമ്പതി വനത്തില്‍ വിട്ടു. ഇതാദ്യമായല്ല രാമചന്ദ്രന്‍റെ വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടുന്നത്. നേരത്തെ രണ്ട് തവണ ഇത്തരത്തില്‍ പാമ്പ് രാമചന്ദ്രന്‍റെ വീട്ടുവളപ്പില്‍ കണ്ടിട്ടുണ്ട്. അന്നും ഇത്തരത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

Viraku Cutting