3 കിലോ കഞ്ചാവുമായി മുടപ്പല്ലൂർ സ്വദേശിയായ യുവതി പിടിയിൽ.

മുടപ്പല്ലൂർ: മംഗലംഡാം, വടക്കഞ്ചേരി, മുടപ്പല്ലൂർ എന്നീ ഭാഗങ്ങളിൽ യുവാക്കൾക്കിടയിലും, വിദ്യാർത്ഥികൾക്കിടയിലും വൻതോതിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന മുടപ്പല്ലൂർ ചെല്ലുപടി സ്വദേശിയായ ചാത്തംക്കുന്നത്ത് വീട്ടിൽ സ്വപ്ന (35) യെ ആണ് വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 3 കിലോ കഞ്ചാവുമായി വടക്കഞ്ചേരി പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. സംസ്ഥാനത്തു കഞ്ചാവ് കടത്തിൽ സ്ത്രീ കടത്തുകാർ കൂടി വരികയാണ്.

വടക്കഞ്ചേരി മേഖലയിൽ കുറേ നാളുകളായി യുവാക്കൾക്കും, വിദ്യാർത്ഥികൾക്കുമിടയിൽ കഞ്ചാവ് വില്പനയിൽ സജീവമായിരുന്ന സ്വപ്നയെ വടക്കഞ്ചേരി പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത് വളരെ സൂക്ഷ്മമായ നീക്കത്തിലൂടെയാണ്. സ്വപ്നക്ക് തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് വില്പനക്കായി എത്തിച്ചു കൊടുക്കുന്നയാളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അനില്‍കുമാര്‍.എം, ആലത്തൂർ ഡി.വൈ.എസ്.പി. അശോകൻ. ആർ, എന്നിവരുടെ നിർദ്ദേശ പ്രകാരം വടക്കഞ്ചേരി സബ്ബ് ഇൻസ്പെക്ടർ സുധീഷ് കുമാർ.കെ.വി, എ.എസ്.ഐ. സുനിൽ കുമാർ എം.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗോപകുമാർ.യു, അനന്തകൃഷ്ണൻ, സജി, വനിത സിവിൽ പോലീസ് ഓഫീസർ സുധി, ജില്ലാ ലഹരി വിരുദ്ധ സക്വാഡ് എസ്.ഐ. ജലീൽ.എസ്, റഹിം മുത്തു, കൃഷ്ണദാസ് .ആർ .കെ, വിനീഷ്. ആർ, ഷനോസ്. എസ്, സൂരജ് ബാബു. യു, ദിലീപ് .കെ, ഷമീർ.എസ്, എന്നിവരാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.

Plot for sale