January 15, 2026

കൊടുവായൂരിൽ തെരുവ് നായ വയോധികൻറെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചു.

പാലക്കാട്‌: കൊടുവായൂർ ആണ്ടിത്തറയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ നാല് പേരെ ആക്രമിച്ചു. കാക്കയൂർ സ്വദേശിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു. മുറിവ് സ്റ്റിച്ച് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഇന്ന് രാവിലെ അഞ്ച് മണിയോടെ അറുപത്തിയഞ്ചുകാരനായ വയ്യാപുരി എന്ന വയോധികൻ ചായ കുടിക്കാനായി പുറത്ത് ഇറങ്ങവേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ചായ കുടിച്ച് മടങ്ങി വരുന്നതിനിടെയാണ് കടിയേറ്റത്. നായ വരുന്നത് കണ്ട് കല്ലെടുത്തു ആ സമയത്താണ് നായ കടിച്ചത്. പ്രദേശത്തെ മറ്റു ചിലരെയും നായ കടിച്ചിരുന്നു.

ALL GAS STOVE SERVICE -VADAKKENCHERRY