വണ്ടാഴി ഗ്രാമപഞ്ചായത്തിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബൾബുകൾ കത്തിച്ച് പ്രതിഷേധം നടത്തി.

വണ്ടാഴി: വണ്ടാഴി ഗ്രാമപഞ്ചായത്തിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതിയോഗം ബഹിഷ്കരിച്ചു. തുടർന്ന്, പഞ്ചായത്തോഫീസിന് മുന്നിൽ ബൾബുകൾ കത്തിച്ച് പ്രതിഷേധിച്ചു. വടക്കഞ്ചേരി സഹകരണ സർവീസ് ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു ഉദ്ഘാടനംചെയ്തു. ഡിനോയ് കോമ്പാറ അധ്യക്ഷനായി. ആർ. സുരേഷ്, കെ.എം. ശശീന്ദ്രൻ, പ്രമോദ് തണ്ടലോട്, എൻ. വിഷ്ണു, പി.കെ. പ്രവീൺ, ഷാനവാസ്, വി. വാസു, പി.ജെ. മോളി, ദിവ്യ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

തെരുവുവിളക്കുകൾ കത്തിക്കുന്നതിനും, പരിപാലിക്കുന്നതിനുമുള്ള കരാർനടപടികൾ പുരോഗമിക്കുന്നുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് പറഞ്ഞു.

വിറക് പൊളിക്കാൻ