ഓൺലൈൻ ആപ്പിൽ വാഹന പരസ്യം നൽകി പണം കവർന്ന സംഘം അറസ്റ്റിൽ.

ചിറ്റിലഞ്ചേരി: ഓൺലൈൻ ആപ്പിൽ വാഹന പരസ്യം നൽകി ആവശ്യക്കാരെ വിളിച്ചു വരുത്തി മർദിച്ചു പണം തട്ടിയെടുക്കുന്ന അഞ്ചംഗ സംഘം പിടിയിലായി. കൊല്ലം ആര്യൻകാവ് ഇടപാളയം മുഹമ്മദ് റാഫി (25), മേലാർകോട് പയിറ്റാംകുന്നം രാജേഷ് (28), തൃശൂർ ആളൂർ കോമ്പിടിഞ്ഞമ്മക്കൽ അനുകുട്ടൻ (35), കയറാടി പുളിപ്പറമ്പിൽ വീട്ടിൽ റഷീദ് (35), തൃശൂർ വയ്പ്പിൻ ഇളകുന്നപുഴ വിപിൻ ബാബു (35) എന്നിവരാണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 25 ന് രാത്രി 7 ന് ഗോമതിയിലായിരുന്നു സംഭവം. മൂവാറ്റുപുഴ സ്വദേശി റിയാസി (25) നെയാണ് ഇവർ കബളിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തത്. കൊല്ലം സ്വദേശി റാഫിയുടെ പേരിലുള്ള ബൈക്കാണ് പരസ്യത്തിൽ നൽകിയിരുന്നത്.  പരസ്യം കണ്ട റിയാസ് വിളിച്ചതിനെ തുടർന്ന് ബൈക്ക് 13,000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. പിന്നീട് റിയാസിന് ബൈക്ക് നൽകാമെന്ന് അറിയിച്ച് വിളിച്ചു വരുത്തുകയായിരുന്നു. സെന്റ്തോമസ് നഗർ കുരിശുപള്ളിക്കും എൻഎസ്എസ് കോളജിനും ഇടയ്ക്കുള്ള സ്ഥലത്തുവച്ച് ആദ്യം എത്തിയ ആൾ ബൈക്കും താക്കോലും റിയാസിനെ ഏൽപിച്ച് പണം വാങ്ങി.ഉടൻ തന്നെ പിറകെ എത്തിയ രണ്ടു പേർ റിയാസിനെ ഭീഷണിപ്പെടുത്തി ബൈക്കും താക്കോലും കയ്യിലുള്ള പണവും വാങ്ങുകയായിരുന്നു.   റിയാസ് ആലത്തൂർ പൊലീസിൽ എത്തി പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിനു ശേഷം കാർ വാടകയ്ക്ക് എടുത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളുടെ കോൾ ലിസ്റ്റും സിസിടിവിയും പരിശോധിച്ചതിൽ നിന്ന് ഇവർ ഗുരുവായൂരിൽ ഉണ്ടെന്ന വിവരം ലഭിക്കുകയായുരുന്നു. പിടിയിലായവർ വിവിധ ജില്ലകളിലായി അൻപതോളം കേസുകളിൽ പ്രതികളാണ്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിൻസിപ്പൽ എസ്ഐ എം.ആർ.അരുൺകുമാറിനായിരുന്നു അന്വേഷണ ചുമതല. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥന്റെ നിർദേശത്തെ തുടർന്ന് ഡിവൈഎസ്പി ആർ.അശോകന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എൻ.ഉണ്ണിക്കൃഷ്ണൻ, പ്രിൻസിപ്പൽ എസ്ഐ എം.ആർ.അരുൺകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ താജുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.വത്സൻ, കെ.ജയൻ, ഷാജഹാൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ദീപക്, ആർ.സനു, കെ.പ്രഭാകരൻ, ആർ.രാജീവ്, സുഭാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. _വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ.._

മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.

WhatsApp
https
://chat.whatsapp.com/KbOOnCuV0GvBDfVHBDIcxj

Dailyhunt
https://profile.dailyhunt.in/mangalamdammedia