കുഴൽമന്ദം: കുഴൽമന്ദത്ത് നിരവധി കേസിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തേങ്കുറിശ്ശി തുപ്പാരക്കളം വീട്ടിൽ അൽത്താഫ് ഹുസൈൻ അലി (25)യെയാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻമേൽ പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തത്.
കുഴൽമന്ദം, പുതുനഗരം, ചിറ്റൂർ, ആലത്തൂർ, കുഴൽമന്ദം എക്സൈസ് റേഞ്ച്, പാലക്കാട് എക്സൈസ് റേഞ്ച് തുടങ്ങിയവിടുങ്ങളിലായി 12 ഓളം കേസ്സുകൾ ഉള്ളതായും, പല കേസ്സുകളിലും റിമാൻറിൽ കഴിഞ്ഞിട്ടുള്ളതായും ഇയാളെ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കും എന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം തേങ്കുറിശ്ശി ഭാഗത്തുനിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ച് തില്ലങ്കാട് എന്ന സ്ഥലത്ത് കൊണ്ടുപോയി പരിസരത്തുള്ള ചായക്കടയിൽ നിന്നും ഗ്യാസ് കുറ്റി എടുത്ത് ഉപയോഗിച്ച് അർദ്ധരാത്രി ജനവാസമേഖലയിൽ ബൈക്ക് റോഡിലിട്ട് കത്തിച്ച് നാട്ടിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കിയതിന് കുഴൽമന്ദം പോലീസ് കേസ്സെടുത്ത് പാലക്കാട് ജില്ലാ ജയിലിൽ റിമാൻറിൽ കഴിഞ്ഞ് പുറത്തിറങ്ങി, പൊതുജനങ്ങൾക്ക് സ്ഥിരം ശല്യക്കാരായ അൽത്താഫ് ഹുസൈനെയും കൂട്ടാളികളെയും പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.